Posts

കൂട്ടുകാരി...

                         എല്ലാവരും ജാലകങ്ങൾ  തുറക്കാൻ ഇഷ്ടമുള്ളവർ ആണ്.പ്രത്യേകിച്ച്  അതിരാവിലെ.ഞാനും അതിലൊരാൾ  ആയിരുന്നു എൻ്റെ വിരുന്നുകാരിയെ കാണും  വരെ!                       വെളുപ്പിനെ ആറുമണിക്ക്  വിളിച്ചുണർത്താൻ എത്തുന്ന പ്രിയപ്പെട്ട  കൂട്ടുകാരി . ജാലക ചില്ലിൽ മുട്ടി ഉച്ചത്തിൽ  പാട്ടുപാടി ഉള്ള വിളി കേട്ടാണ് ഇപ്പൊൾ  ഉറക്കം വിട്ട് ഉണരുന്നത് തന്നെ... അത്  കേൾക്കാൻ വേണ്ടി മാത്രം കണ്ണടച്ച് കിടക്കാ  റുണ്ട്🙃                           എണീറ്റ് പോകും വരെ ഈ പാട്ട്  പാടലും മുട്ടി വിളിയും തുടരും😊  ഇങ്ങനെ പതിവായി വിളിച്ച് ഉണർത്തുന്ന കൂട്ടുകാരി ഒരു മഞ്ഞക്കിളി 🐤ആണ് കേട്ടോ ജനൽ ചില്ലിൽ പതിയുന്ന സ്വന്തം രൂപത്തോട് ഉള്ള കലഹമാണ് ഈ പാട്ടും വിളിയും  എങ്കിലും മടി പിടിച്ച് ഉറങ്ങുന്ന എന്നെ കൃത്യ  സമയത്ത് എഴുന്നേൽക്കാൻ വേണ്ടി പരിഭവം  കൂടാതെ എന്നും വിളിക...