കൂട്ടുകാരി...

                         എല്ലാവരും ജാലകങ്ങൾ 

തുറക്കാൻ ഇഷ്ടമുള്ളവർ ആണ്.പ്രത്യേകിച്ച് 

അതിരാവിലെ.ഞാനും അതിലൊരാൾ 

ആയിരുന്നു എൻ്റെ വിരുന്നുകാരിയെ കാണും

 വരെ!

                      വെളുപ്പിനെ ആറുമണിക്ക് 

വിളിച്ചുണർത്താൻ എത്തുന്ന പ്രിയപ്പെട്ട 

കൂട്ടുകാരി . ജാലക ചില്ലിൽ മുട്ടി ഉച്ചത്തിൽ 

പാട്ടുപാടി ഉള്ള വിളി കേട്ടാണ് ഇപ്പൊൾ 

ഉറക്കം വിട്ട് ഉണരുന്നത് തന്നെ... അത് 

കേൾക്കാൻ വേണ്ടി മാത്രം കണ്ണടച്ച് കിടക്കാ 

റുണ്ട്🙃

                          എണീറ്റ് പോകും വരെ ഈ പാട്ട് 

പാടലും മുട്ടി വിളിയും തുടരും😊 

ഇങ്ങനെ പതിവായി വിളിച്ച് ഉണർത്തുന്ന

കൂട്ടുകാരി ഒരു മഞ്ഞക്കിളി 🐤ആണ് കേട്ടോ

ജനൽ ചില്ലിൽ പതിയുന്ന സ്വന്തം രൂപത്തോട്

ഉള്ള കലഹമാണ് ഈ പാട്ടും വിളിയും 

എങ്കിലും മടി പിടിച്ച് ഉറങ്ങുന്ന എന്നെ കൃത്യ 

സമയത്ത് എഴുന്നേൽക്കാൻ വേണ്ടി പരിഭവം

 കൂടാതെ എന്നും വിളിക്കുന്ന അവളെ 

എനിക്ക് ഒരുപാട് ഇഷ്ടമാണ് ..

                      മഞ്ഞതൂവലും വിടർത്തി ഓറഞ്ച് 

വർണമാർന്ന ചുണ്ടു കൊണ്ട് പാട്ട് മൂളി

എൻ്റെ പ്രഭാതങ്ങളെ വിളിച്ചുണർത്താൻ

അവൾ എന്നുമെത്തും... 

          അത് കാത്ത് ഞാനുമിരിക്കും !






Comments